TRENDING:

11 വർഷം മുമ്പത്തെ ചെക്ക് കേസിൽ റോബിൻ ബസ്സ് ഗിരീഷ് അറസ്റ്റിൽ

Last Updated:

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട കോയമ്പത്തൂർ സര്‍വീസുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമായി ഏറ്റുമുട്ടുന്ന റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍. പതിനൊന്ന് വര്‍ഷം മുന്‍പത്തെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പോലീസ് ഞായറാഴ്ച ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും.
advertisement

Also Read- 'ഹൈക്കോടതി ഉത്തരവ് ലംഘിച്ചു'; റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തു; പെര്‍മിറ്റ് ലംഘനത്തിന് കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ ഗിരീഷിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. അതേസമയം ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
11 വർഷം മുമ്പത്തെ ചെക്ക് കേസിൽ റോബിൻ ബസ്സ് ഗിരീഷ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories