'ഹൈക്കോടതി ഉത്തരവ് ലംഘിച്ചു'; റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തു; പെര്‍മിറ്റ് ലംഘനത്തിന് കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്‍റെ സഹായോത്തോടെ മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
കേരള മോട്ടോര്‍ വാഹനവകുപ്പ് റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം തുടര്‍ച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിടിച്ചെടുത്ത ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്‍റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ ഏരുമേലിക്ക് സമീപവും ബസിന് 7,500 രൂപ പിഴചുമത്തിയിരുന്നു.
advertisement
സുപ്രീംകോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന ഉടമ ഗിരീഷിന്‍റെ വാദം തെറ്റാണെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം. ഇതിന് പുറമെ നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടി എടുത്തേക്കും. കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമാണെന്ന് ബസുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 24, 2023 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹൈക്കോടതി ഉത്തരവ് ലംഘിച്ചു'; റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തു; പെര്‍മിറ്റ് ലംഘനത്തിന് കേസ്