TRENDING:

'പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം; കുപ്പി തിരികെ നൽകിയാൽ പണം തിരികെ'; മന്ത്രി എംബി രാജേഷ്

Last Updated:

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഗ്ളാസ് ബോട്ടിലുകളിൽ വിതരണം ചെയ്യുമെന്നും മന്ത്രി

advertisement
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണമെന്നും ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് പ്രതിവർഷം വിറ്റഴിക്കുന്ന 70 കോടി മദ്യക്കുപ്പികളിൽ 80 ശതമാനവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിൽ, പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എംബി രാജേഷ്
മന്ത്രി എംബി രാജേഷ്
advertisement

20 രൂപ എന്നത് വലിയ തുക അല്ലെന്നും അതൊരു നിക്ഷേപമായി കണക്കാക്കിയാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതാത് ഔട്ട്‌ ലെറ്റുകളിൽ തന്നെ കുപ്പി തിരിച് എത്തിച്ചാൽ പണം തിരികെ നൽകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുത്ത് 20 രൂപ തിരികെ നൽകാനുള്ള സംവിധാനം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഉണ്ടാക്കുമെന്നും കുപ്പിയുടെ മേല്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ലു കുപ്പികളിൽ (ഗ്ളാസ് ബോട്ടിൽ) വിതരണം ചെയ്യും. മദ്യ വിതരണം പൂര്‍ണ്ണമായും ഗ്ലാസ് ബോട്ടിലാക്കുകയെന്നത് സാധ്യമല്ല. ബെവ്‌കോയുടെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തൃശൂരില്‍ ആഗസ്റ്റ് 5 ന് ഉദ്ഘാടനം ചെയ്യുമെന്നും എല്ലാ ജില്ലകളിലും ഓരോ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുറക്കുമെന്നും മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം; കുപ്പി തിരികെ നൽകിയാൽ പണം തിരികെ'; മന്ത്രി എംബി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories