കെ-റെയിൽ സമരസമിതിക്കാരാണ് പൂക്കാട്ടുപടിയിൽ കുറ്റി പിഴുതുമാറ്റി വാഴത്തൈ നട്ടത്. വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വലിയ തുക ലഭിച്ചതെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു.
K Rail മഞ്ഞക്കുറ്റി പിഴുത് വച്ച വാഴയിലെ കുലയ്ക്ക് 28,000 രൂപ
സമരസമിതി പ്രവർത്തകരും നാട്ടുകാരും വാശിയോടെ ലേലത്തിൽ പങ്കെടുത്തു. സമരസമിതിക്കാണ് ലേല തുക ലഭിച്ചത്. ഈ തുക ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് സമരസമിതി അറിയിച്ചു.
advertisement
നേരത്തേയും കെ റെയിൽ സമരക്കാർ മഞ്ഞക്കുറ്റി പിഴുതുമാറ്റി നട്ട വാഴക്കുല ലേലത്തിൽ വിറ്റത് വാർത്തയായിരുന്നു. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയിലെ കുല 60,250 രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ബാബുവിന്റെ പുരയിടത്തിലൂടെ കെ റെയിൽ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്.
K Rail സിൽവർലൈൻ മഞ്ഞക്കുറ്റി പിഴുത് വച്ച വാഴയിലെ കുലയ്ക്ക് 60,250 രൂപ
തിരുവല്ല കുന്നന്താനത്തും കെ റെയിൽ കുഴിയിലെ വാഴക്കുല ലേലത്തിൽ വിറ്റത് വൻ തുകയ്ക്കായിരുന്നു. കെ റെയിൽ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയുടെ വിളവെടുപ്പാണ് നടന്നത്. വാഴക്കുല ലേലം ചെയ്തപ്പോൾ കിട്ടിയത് 28,000 രൂപ. കുന്നന്താനം നടയ്ക്കൽ ജങ്ഷനിൽ നട്ട പൂവൻ വാഴക്കുലയായിരുന്നു ലേലം ചെയ്തത്.
കെ റെയിൽ വേണ്ട കേരളം വേണം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. ജൂൺ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎൽഎ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടൽ നടത്തിയിരുന്നു.