TRENDING:

മലപ്പുറത്ത് സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്ഡിപിഐയും

Last Updated:

അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: തിരൂരിലെ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ‌ആര്‍എസ്എസിന്റെ ഗണഗീതം പാടി വിദ്യാര്‍ത്ഥികൾ. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വലിയതോതിൽ പ്രചരിച്ചിരുന്നു.
കുട്ടികള്‍ ഗണഗീതം പാടുന്നു
കുട്ടികള്‍ ഗണഗീതം പാടുന്നു
advertisement

ഇതും വായിക്കുക: Exclusive| ഗർഭഛിദ്രം നടത്തിയത് 2 യുവതികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തല്‍

എന്നാൽ, ദേശഭക്തിഗാനമെന്ന നിലയില്‍ കുട്ടികള്‍ പാട്ട് തിരഞ്ഞെടുത്ത് പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തില്‍ ഡിവൈഎഫ്ഐയും എസ്ഡിപിഐയും സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹെഡ്മാസ്റ്ററേയും പ്രിൻസിപ്പലിനേയും നേതാക്കള്‍ ഉപരോധിച്ചു. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാമെന്ന് രേഖാമൂലം ഹെഡ്മാസ്റ്റർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്ഡിപിഐയും
Open in App
Home
Video
Impact Shorts
Web Stories