TRENDING:

ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു വീണ്ടും തീ പിടിത്തം; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Last Updated:

മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ഓട്ടത്തിനിയില്‍ തീപിടിച്ചത്. കാറിനു അകത്തുളളവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം.
advertisement

മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ കോട്ടയം സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടെത്. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും ബന്ധുക്കളും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹ്യൂണ്ടായ് സാന്‍ട്രോ കാറാണ് മിനിറ്റുകള്‍ക്കുള്ളില്‍ കത്തിയത്.

Also read-ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില്‍ തീയണയ്ക്കുകയായിരുന്നു. ഒരു ദിവസം തന്നെ ഇടുക്കിയിൽ രണ്ട് കാറിനാണ് പിടിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു വീണ്ടും തീ പിടിത്തം; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Open in App
Home
Video
Impact Shorts
Web Stories