TRENDING:

ശബരി റെയില്‍: എറണാകുളത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചതോടെ പദ്ധതിക്ക് പുതുജീവന്‍

Last Updated:

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു

advertisement
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍ പദ്ധതിക്ക് എറണാകുളം ജില്ലയില്‍ പുതുജീവന്‍ വയ്ക്കുന്നു. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജില്ലാ ഭരണകൂടം പുനരാരംഭിച്ചതോടെയാണ് ശബരി റെയില്‍ പാതയ്ക്ക് വീണ്ടും സാധ്യത തെളിഞ്ഞിരിക്കുന്നത്.
News18
News18
advertisement

നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ വിവരങ്ങളും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങളും സമര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ ജില്ലാ ഭരണകൂടം ഭൂമിയുടെ പട്ടിക അന്തിമമാക്കി. ഈ വിവരങ്ങള്‍ ഉടന്‍ തന്നെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി)കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ എറണാകുളം ജില്ലയിലെ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, കോട്ടയം ജില്ലയിലെ തൊഴുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നത്.

advertisement

1989-ല്‍ ആദ്യമായി നിര്‍ദ്ദേശിക്കുകയും 1998-ല്‍ അന്തിമ അനുമതി ലഭിക്കുകയും ചെയ്ത ഈ പദ്ധതിക്ക് 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് ഇത് വര്‍ദ്ധിപ്പിച്ചു. എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി കന്യാകുമാരിയിലേക്ക് റെയില്‍പാത നീട്ടാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു.

പദ്ധതിക്ക് ഇത്രയധികം കാലതാമസമുണ്ടായിട്ടും ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടുണ്ട്. ഏഴ് കിലോമീറ്റര്‍ റെയില്‍പാതയുടെ നിര്‍മ്മാണം, കാലടി റെയില്‍വേ സ്റ്റേഷന്റെ പൂര്‍ത്തീകരണം, പെരിയാര്‍ നദിക്ക് കുറുകെ ഒരു കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മ്മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിക്ക് ആവശ്യമായ 303.58 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 24.40 ഹെക്ടര്‍ ഭൂമി മാത്രമേ ഏറ്റെടുത്തിട്ടുള്ളു. ഇതാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം.

advertisement

ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിക്കുന്നതോടെ പദ്ധതിക്ക് പുതിയ ഉണര്‍വ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലടിക്കും പെരുമ്പാവൂരിനും ഇടയില്‍ ഏകദേശം 10 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായും ഭൂമിയുടെ മൂല്യം ഇതിനകം അംഗീകരിച്ചതിനാല്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കഴിയുമെന്നും ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന്‍ ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ ബാബു പോള്‍ അറിയിച്ചു. ഈ സെഗ്മെന്റിലെ മൂല്യനിര്‍ണ്ണയ പ്രക്രിയ ആവര്‍ത്തിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കിഫ്ബി അന്തിമ തീരുമാനമെടുക്കും.

advertisement

പെരുമ്പാവൂരിനപ്പുറം കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളുടെ പരിധിയില്‍ വരുന്ന 39 കിലോമീറ്റര്‍ ദൂരത്തില്‍ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠനം പൂര്‍ത്തിയായിട്ടുണ്ട്. എങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ ഹിയറിംഗുകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ബാബു പോള്‍ പറഞ്ഞു. പാതയുടെ ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതിന് 410 കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. എറണാകുളം ജില്ലയില്‍ റെയില്‍ പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 513 കോടി രൂപ ആവശ്യമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എറണാകുളത്ത്, ഏനനെല്ലൂര്‍, മഞ്ഞള്ളൂര്‍, കോതമംഗലം, മുളവൂര്‍, മൂവാറ്റുപുഴ, വെള്ളൂര്‍ക്കുന്നം, അശമന്നൂര്‍, ചേലാമറ്റം, പെരുമ്പാവൂര്‍, വേങ്ങൂര്‍ വെസ്റ്റ്, രായമംഗലം, കൂവപ്പടി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മേഖലയിലെ ടൂറിസം, വ്യാപാരം, കൃഷി, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഗണ്യമായ നേട്ടമുണ്ടാകുമെന്നും ബാബു പോള്‍ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരി റെയില്‍: എറണാകുളത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചതോടെ പദ്ധതിക്ക് പുതുജീവന്‍
Open in App
Home
Video
Impact Shorts
Web Stories