TRENDING:

'ശബരിമല'യിൽ സംഘർഷം: ഇതുവരെ അറസ്റ്റിലായത് 1407 പേർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1407 പേർ അറസ്റ്റിലായി. 258 കേസുകൾ രജിസ്റ്റർ ചെയ്തു. 132 പേരെ അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം 210 പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി 230 ഓളംപേരെ അറസ്റ്റ് ചെയ്തു. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ച രണ്ട് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കോട്ടയത്ത് 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയതിനാണ് തിരുവനന്തപപുരത്ത് അഞ്ച് പേർ അറസ്റ്റിലായത്.
advertisement

ശബരിമല അക്രമം: ലുക്ക്ഔട്ട് നോട്ടീസിൽ പൊലീസ് ഡ്രൈവറും

ശബരിമല സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് : സംസ്ഥാന വ്യാപകമായി അറസ്റ്റ്

ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ‌ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. ഹര്‍ത്താല്‍ ദിനത്തിലെ പ്രക്ഷോഭങ്ങള്‍ കൂടാതെ വഴിതടയല്‍, അക്രമസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും അറസ്റ്റ് നടന്നിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്. സംഘം ചേര്‍ന്നുള്ള അതിക്രമം,കെഎസ്ആര്‍ടിസി ബസ് നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെയുള്ള ആക്രമണം, പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിൽ സംഘർഷം: ഇതുവരെ അറസ്റ്റിലായത് 1407 പേർ