advertisement

ശബരിമല സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് : സംസ്ഥാന വ്യാപകമായി അറസ്റ്റ്

Last Updated:
കൊച്ചി : ശബരിമല സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസ്. കഴിഞ്ഞ ദിവസം 210 പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടതിന് പിന്നാലെ  സംസ്ഥാന വ്യാപകമായി 230 ഓളംപേരെ അറസ്റ്റ് ചെയ്തു. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ച രണ്ട് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കോട്ടയത്ത് 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.  വ്യാജപ്രചരണം നടത്തിയതിനാണ് തിരുവനന്തപപുരത്ത് അഞ്ച് പേർ അറസ്റ്റിലായത്.
ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ‌ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും.
ഹര്‍ത്താല്‍ ദിനത്തിലെ പ്രക്ഷോഭങ്ങള്‍ കൂടാതെ വഴിതടയല്‍, അക്രമസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും അറസ്റ്റ് നടന്നിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും ഈ കൂട്ടത്തിലുണ്ട്. സംഘം ചേര്‍ന്നുള്ള അതിക്രമം,കെഎസ്ആര്‍ടിസി ബസ് നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നേരെയുള്ള ആക്രമണം, പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് നടപടികള്‍ ആരംഭിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് : സംസ്ഥാന വ്യാപകമായി അറസ്റ്റ്
Next Article
advertisement
JioBlackRock  | 'ഇത് ഇന്ത്യയുടെ യുഗം'; അടുത്ത 30 വർഷം വളർച്ചയുടെ ചരിത്ര കാലഘട്ടമെന്ന് മുകേഷ് അംബാനിയും ലാറി ഫിങ്കും
JioBlackRock | 'ഇത് ഇന്ത്യയുടെ യുഗം'; അടുത്ത 30 വർഷം വളർച്ചയുടെ ചരിത്ര കാലഘട്ടമെന്ന് മുകേഷ് അംബാനിയും ലാറി ഫിങ്കും
  • അടുത്ത 20-30 വർഷം ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ആധിപത്യ കാലഘട്ടമാകും എന്ന് പറഞ്ഞു

  • ഇന്ത്യയുടെ വളർച്ച സേവിംഗ്സിൽ ഒതുങ്ങാതെ വിപുലമായ പങ്കാളിത്തത്തിലേക്ക് വ്യാപിക്കുന്നതാണെന്ന് വ്യക്തമാക്കി

  • നിക്ഷേപകരും സ്ഥാപനങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ നേട്ടങ്ങൾ നേടുമെന്ന് ഇരുവരും പറഞ്ഞു

View All
advertisement