ശബരിമല അക്രമം: ലുക്ക്ഔട്ട് നോട്ടീസിൽ പൊലീസ് ഡ്രൈവറും

Last Updated:
പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അതിക്രമങ്ങളില്‍ പങ്കാളികളായവരുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ പൊലീസുകാരനും. പട്ടികയിലെ 167ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി.
ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. അതേസമയം, പൊലീസും അക്രമത്തില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവാണ് അക്രമികള്‍ക്കിടയില്‍ പൊലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതിൽ നുഴഞ്ഞു കയറിയിരുന്നുവെന്നും രമേശ് പറഞ്ഞു.
advertisement
പിണറായിയുടെ ധാർഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദർശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ലെന്നും എം.ടി രമേശ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല അക്രമം: ലുക്ക്ഔട്ട് നോട്ടീസിൽ പൊലീസ് ഡ്രൈവറും
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement