TRENDING:

ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാട്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നരേന്ദ്രമോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് പോകാനുള്ള കുറുക്കുവഴിയായിട്ടാണ് ഈ വിധിയെ കാണുന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ്. സി.പി.എമ്മുമായി കൈകോര്‍ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
advertisement

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണ് നിര്‍ഭാഗ്യകരമായ വിധിയിലെത്താന്‍ കാരണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം പാടില്ലെന്നും എല്ലാ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നുമാണ് യു.ഡി.എഫ് നിലപാട്. പ്രളയകാലത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭക്തരോട് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണത്തിനു തയാറാകണം. വിധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോട് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിനും സി.പി.എമ്മിനും ഒരേ നിലപാട്