അമിത് ഷാ ശബരിമലയിലേക്ക്; മണ്ഡലകാലത്ത് 18ാം പടി കയറും
നാമജപത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കും. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി ഓർമിപ്പിച്ചത് ഈ ഹര്‍ജികളിലായിരുന്നു.
മുഖ്യമന്ത്രിയുടേത് 'ബോഡി ഷെയ്മിംഗ്'; അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ലെന്ന് ബൽറാം
ശബരിമല ദര്‍ശനത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തും. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മല കയറുന്നതില്‍ നിന്നും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്നു എന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് മൂന്നാമത്തെ ഹര്‍ജി. വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കണെമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് നാലാമത്തേത്
advertisement