അതിസങ്കീർണ്ണമായ കേസായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും, പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതിയുടെ കർശന മേൽനോട്ടം ഉണ്ടാകുമെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിക്കുന്നത് ഒത്തുകളിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കെ, അന്വേഷണ സംഘത്തെ പിന്തുണച്ചുകൊണ്ടുള്ള കോടതിയുടെ പരാമർശങ്ങൾ രാഷ്ട്രീയമായി സർക്കാരിന് വലിയ ആശ്വാസമായി.
advertisement
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും. കട്ടിളപ്പാളി കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. എന്നാൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
