റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
ഇതും വായിക്കുക: 'കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല': ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്
താൻ ദൈവതുല്യൻ ആയി കാണുന്നവർ ഇതിനൊക്കെ പിന്നിലുണ്ട്, ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്നും അറസ്റ്റിലായ സമയത്ത് പത്മകുമാർ പ്രതികരിച്ചിരുന്നു. ആ ദൈവതുല്യൻ ആരെന്നും, കടകംപള്ളി സുരേന്ദ്രനാണോ എന്നും ചോദിച്ചപ്പോൾ ആയിരുന്നു പത്മകുമാർ ഇങ്ങനെ പ്രതികരിച്ചത്. വേട്ടനായ്ക്കളും ശവംതീനികളും അല്ലെന്നും എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും എന്നും പത്മകുമാർ പറഞ്ഞു.
advertisement
കേസിൽ പത്മകുമാറിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക കേസിൽ പത്മകുമാർ നൽകിയ ജാമ്യ അപേക്ഷയും കോടതി പരിഗണിച്ചു. ജാമ്യാപേക്ഷയിൽ ജനുവരി 7ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി,സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.
