'കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല': ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്
- Published by:Rajesh V
- news18-malayalam
Last Updated:
സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി എസ്‌ഐടിക്ക് മുമ്പില്‍ പോകേണ്ടി വരില്ലെന്നും പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തത് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയ കാര്യങ്ങളാണ് ചോദിച്ചതെന്നും കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി എസ്‌ഐടിക്ക് മുമ്പില്‍ പോകേണ്ടി വരില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതും വായിക്കുക: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം എസ്‌ഐടിക്ക് മുന്നില്‍ കടകംപള്ളി സുരേന്ദ്രന്‍ തള്ളി. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിയോട് പറഞ്ഞു. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ലെന്നും ശനിയാഴ്ച എസ്‌ഐടിക്ക് നല്‍കിയ മൊഴിയിൽ വ്യക്തമാക്കി.
അതേസമയം, കേസില്‍ എസ്‌ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്ഐടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സിഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.
advertisement
Summary: Former Travancore Devaswom Board (TDB) President PS Prasanth has confirmed that the investigation team recorded his statement regarding the Sabarimala gold theft case. Speaking to the media, Prasanth clarified that his statement was taken as part of the ongoing probe. He stated that the Special Investigation Team (SIT) primarily questioned him about the process of taking the Dwarapalaka (guardian deity) sculptures for gold plating.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 30, 2025 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല': ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്








