]കാസർകോട് ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാരി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേർന്ന് ദീപം ഏറ്റുവാങ്ങി. തുടർന്ന് ഹൊസങ്കടി നഗരത്തിൽ എത്തിച്ച ശേഷം കർമ്മസമിതി പ്രവർത്തകർ ദീപം തെളിച്ചു. കളിയിക്കാവിളയിൽ സുരേഷ് ഗോപി എം.പി, കിളിമാനൂരിൽ മുൻ ഡി.ജി.പി ടി.പി. സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.
കളിയിക്കാവിള മുതൽ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളിൽ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. വൈകിട്ട് ആറുമുതൽ ഏഴുവരെ സ്ത്രീപുരുഷന്മാർ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മൺവിളക്കുകൾ തെളിയിച്ചു. ബിജെപി, ആർ.എസ്.എസ്, എൻ.എസ്.എസ്, സംഘപരിവാർ എന്നീ സംഘടനകൾക്കൊപ്പം പന്തളം രാജകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരിൽ സർക്കാർ വനിതാ മതിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കുതീരുമാനമായത് .