TRENDING:

മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍; ശബരിമല കീഴ്ശാന്തിയുടെ സഹായി മരിച്ചു

Last Updated:

ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് നട തുറന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേത്തുടര്‍ന്ന് ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് നട തുറന്നത്.
advertisement

അതേസമയം, സന്നിധനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ദർശനത്തിന് 10 മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.

അയ്യപ്പ ഭക്തരിൽ 20 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. നിലയ്ക്കലിൽ വാഹന പാർക്കിങ് ഫീസ് ഈടാക്കാൻ ഫാസ്ടാഗ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

advertisement

Summary: Sabarimala Keezhsanthi’s helper collapsed and died. The dead is Ram Kumar (43) of Kumbakonam in Tamil Nadu. He was found lying collapsed in the room Thursday morning.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍; ശബരിമല കീഴ്ശാന്തിയുടെ സഹായി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories