TRENDING:

ശബരിമല മീനമാസ പൂജ; സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് തുടങ്ങി

Last Updated:

അവസാന നിമിഷം റൂമുകൾ ലഭ്യമാകാനുള്ള സാധ്യത കുറവായതിനാൽ ഓൺലൈൻ ബുക്കിംഗിന് മുൻഗണന നൽകണം

advertisement
പത്തനംതിട്ട: മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കായി ഓൺലൈൻ റും ബുക്കിംഗ് ഇന്ന് മുതൽ (മാർച്ച് 6- 2026) ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്.
ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം
advertisement

മീനമാസ പൂജയോട് അനുബന്ധിച്ച് മാർച്ച് 14 മുതൽ മാർച്ച് 19 വരെയും ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്നു വരെയുമാണ് ദർശനത്തിന് അവസരമുള്ളത്. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾ മുമ്പ് വരെ ഓൺലൈനായി റൂം ബുക്ക് ചെയ്യാം.

എല്ലാ ദിവസവും രാത്രി 12 മണിക്ക് 14 ദിവസങ്ങൾ കഴിഞ്ഞുള്ള തീയതിയിലെ റൂം ബുക്കിംഗ് ഓപ്പൺ ആകും. ദർശനത്തിലെത്തുന്ന ഭക്തജനങ്ങൾ നിർബന്ധമായും www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനുള്ള വെർച്ചൽ ക്യൂ സ്ലോട്ട് കൂടി ബുക്ക് ചെയ്യേണ്ടതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണ്ഡല-മകരവിളക്ക് കാലത്തെ മാതൃകയിൽ ഉത്സവ കാലയളവിലും സന്നിധാനത്ത് കൃത്യമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പ്ലാനിംഗോടെ എത്തുന്ന ഭക്തർക്ക് മാത്രമേ സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കൂ. മുറികൾ ആവശ്യമുള്ളവർ വെബ്സൈറ്റിലെ ലഭ്യത പരിശോധിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. അവസാന നിമിഷം റൂമുകൾ ലഭ്യമാകാനുള്ള സാധ്യത കുറവായതിനാൽ ഓൺലൈൻ ബുക്കിംഗിന് മുൻഗണന നൽകണം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല മീനമാസ പൂജ; സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories