TRENDING:

ശബരിമല നട മകരവിളക്ക് ഉത്സവത്തിനായി ഇന്ന് തുറക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുക. ജനുവരി 14നാണ് മകരവിളക്ക്. 41 ദിവസത്തെ മണ്ഡലകാലത്തിന് ശേഷം വ്യാഴാഴ്ച അടച്ച നടയാണ് ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കുക. നട തുറന്ന ശേഷം മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴി തെളിയിക്കും. ഇതിന് ശേഷം തീർത്ഥാടകർക്ക് അയ്യപ്പ ദർശനം നടത്താം.
advertisement

നാളെ പുലർച്ചെ 3.30ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മകരവിളക്ക് കാലത്തെ നെയ്യഭിഷേകത്തിന് തുടക്കും കുറിക്കും. ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുക. ജനുവരി 14ന് മകരജ്യോതിയും മകരവിളക്ക് ദർശനവും നടക്കും. ജനുവരി 19ന് വൈകിട്ടത്തെ ദീപാരാധന വരെ മാത്രമാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. പിറ്റേന്ന് രാവിലെ ഏഴിന് ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് നട അടയ്ക്കും.

advertisement

ഇന്ന് മുതൽ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല ഐജി ബൽറാംകുമാർ ഉപാധ്യായയ്ക്കാണ്. നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഡിഐജി സഞ്ജയ് കുമാർ ഗരുഡും സുരക്ഷയ്ക്ക് നേതൃത്വം നൽകും. ആദിവാസി വനിതാ പ്രസ്ഥാനം നേതാവ് അമ്മിണി കെ. വയനാട് അയ്യപ്പ ദർശനത്തിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല നട മകരവിളക്ക് ഉത്സവത്തിനായി ഇന്ന് തുറക്കും