പരീക്ഷകൾ മാറ്റിവെച്ച നടപടിക്കെതിരെ ഗവർണറെ കാണും: കെ.എസ്.യു

Last Updated:
തിരുവനന്തപുരം: വനിത മതിലിനായി പരീക്ഷകൾ മാറ്റിവെച്ച നടപടിക്ക് എതിരെ കെ എസ് യു ഗവർണ്ണറെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.
പരീക്ഷയിൽ ഉണ്ടാകുന്ന കാലതാമസവും പരീക്ഷ മാറ്റിവെക്കൽ പോലെയുള്ള സംഭവങ്ങളും ഉണ്ടാകരുത് എന്ന ചാൻസിലറുടെ മുൻകാല ഉത്തരവുകൾ നിലനിൽക്കെ സർക്കാർ വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്ന നടപടി തികച്ചും അപലപനീയമാണെന്നും അഭിജിത് പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാർത്ഥികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി വിദ്യാർത്ഥികളുടെ ഇടയിൽ നിന്നുപോലും വ്യാപകമായ പണപിരിവാണ് നടത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ മറികടന്ന് സർക്കാർ സ്വകാര്യ സ്കൂൾ വാഹനങ്ങൾ വനിതാ മതിലിന്റെ വിജയത്തിനായി ഉപയോഗിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നു.
advertisement
ഇത്തരത്തിലുള്ള പ്രവർത്തികളെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ലെന്നും അഭിജിത് വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വനിതാമതിൽ പോലെയുള്ള പരിപാടിയിൽ വിദ്യാർത്ഥികളെയും സ്കൂൾ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഗവർണ്ണറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരീക്ഷകൾ മാറ്റിവെച്ച നടപടിക്കെതിരെ ഗവർണറെ കാണും: കെ.എസ്.യു
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All
advertisement