വനിതാ മതിലിന് പിന്തുണയുമായി സുഹാസിനി
Last Updated:
തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി തെന്നിന്ത്യൻ സിനിമാതാരം സുഹാസിനി. സ്ത്രീകൾ വീടുകളിലോ ആരാധനാലയങ്ങളിലോ വിലക്ക് കൽപ്പിക്കാൻ ആർക്കും അധികാരമില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന കേരളത്തിൽ സ്ത്രീകൾക്കെതിരായ നീക്കം എങ്ങനെ ഉണ്ടായി എന്ന് മനസിലാകുന്നില്ലെന്ന് സുഹാസിനി പറഞ്ഞു.
സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് മറ്റ് സംസ്ഥാനങ്ങൾ പഠിച്ചത് കേരളത്തെ കണ്ടാണ്. രക്തസാക്ഷികളുടെ നാടായ കേരളത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം ആർക്കും മാറ്റാൻ കഴിയില്ലെന്നും സുഹാസിനി ന്യൂസ് 18 നോട് പ്രതികരിച്ചു.
സ്ത്രീകൾ എവിടെ ജോലി ചെയ്യണം, എങ്ങനെ പെരുമാറണം, ഏത് ഡ്രസ് ധരിക്കണം എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. അതിനെ തടുക്കാൻ ഒരു സർക്കാരിനും അവകാശമില്ല. കേരളത്തെ കുറിച്ച് ഒാർക്കുമ്പോൾ അഭിമാനമാണെന്നും സുഹാസിനി ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 11:13 PM IST