ശബരിമല യുവതീപ്രവേശനം കഴിഞ്ഞു പോയ അധ്യായമാണെന്നും വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും പാർട്ടി എടുത്തിട്ടില്ലെന്നും ഇനി എടുക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്തെ ബഹുഭൂരിപക്ഷംജനങ്ങളും വിശ്വാസികളാണ്. വർഗീയവാദികൾ അവരെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസികളെ ഒപ്പം നിർത്തിവേണം വർഗീയവാദികളെ പ്രതിരോധിക്കാനെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
advertisement
വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. അവര്‍ വിശ്വാസത്തെ ഉപയോഗപ്പെടുത്തുകയാണ്. രാഷട്രീയ ഉദ്ദേശത്തോടെ കൂടി മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നവരുടെ പേരാണ് വർഗീയ വാദികളെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് രാജ്യത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
September 02, 2025 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല യുവതീപ്രവേശനം കഴിഞ്ഞു പോയ അധ്യായം; വിശ്വാസത്തിനെതിരായ നിലപാട് എടുത്തിട്ടില്ല'; എംവി ഗോവിന്ദൻ