TRENDING:

ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്നു: ഒടിയനെതിരെ ശബരീനാഥ് എംഎൽഎ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : മോഹൻലാൽ ചിത്രം ഒടിയനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎൽഎ. ജാതി-വർണ്ണ വിവേചനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒടിയൻ എന്നായിരുന്നു അദ്ദേഹത്തിൻ‌റെ വിമര്‍ശനം.
advertisement

Also Read റിവ്യൂ: കേട്ട ഒടിയനെക്കാൾ കേമനാണോ കണ്ട ഒടിയൻ?

തമിഴിലടക്കം ജാതിവിവേചനങ്ങൾക്കെതിരെ സന്ദേശവുമായി മികച്ച സിനിമകൾ വരുമ്പോഴാണ് മലയാളത്തിൽ കോടികൾ മുടക്കി ഇത്തരം സിനിമകൾ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന മതമൈത്രീ സംഗീത നിശ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശബരീനാഥിന്റെ വിമർശനങ്ങൾ.

Also Read-ഇനി 'ഉച്ചക്കഞ്ഞി'യില്ല, 'കഞ്ഞിടീച്ചറു'മില്ല

advertisement

ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ഒടിയൻ ചിത്രീകരണത്തിന് മുമ്പ് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ആരെയും അമ്പരിക്കുന്ന തരത്തിൽ മോഹൻലാൽ പുതിയ രൂപത്തിൽ എത്തിയ ചിത്രം എന്നാൽ പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നായിരുന്നു പൊതു വിലയിരുത്തല്‍. സോഷ്യൽ മീഡിയയിലടക്കം സംവിധായകനെതിരെ രൂക്ഷമായി വിമർശനങ്ങളും ഉയർന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്നു: ഒടിയനെതിരെ ശബരീനാഥ് എംഎൽഎ