ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞും പി.കെ ശ്യാമള അപമാനിച്ചു. ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെന്ന് ശ്യാമള സാജനോട് പറഞ്ഞു. പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാല്‍ അവര്‍ക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുമെന്ന് സാജേട്ടന്‍ പറഞ്ഞു', സാജന്റെ ഭാര്യ ബീന പറയുന്നു.
advertisement
പെര്‍മിറ്റ് തരാതായപ്പോള്‍ തന്റെ അച്ഛന്‍ ശ്യമളയെ കാണാന്‍ പോയി. എന്നാല്‍ വയസായ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. ഇതൊക്കെ നിങ്ങളാരാണെന്നായിരുന്നു ശ്യാമളയുടെ പ്രതികരണമെന്നും ബീന പറയുന്നു.
Also Read എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വൈകിട്ടെന്ന് പി. ജയരാജന്‍
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായതിനു പിന്നാലെ ഇന്ന് തലശ്ശേരി ധര്‍മശാലയില്‍ രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനിടെയാണ് സി.പി.എമ്മിലെ ചേരിപ്പോര് വ്യക്തമാക്കുന്ന ആരോപണങ്ങളുമായി സാജന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി കെ ശ്യാമളയോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു.
Also Read പികെ ശ്യാമളയെ മാറ്റി; പുതിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചു
