പ്രവാസി വ്യവസായിയുടെ ആത്മഹത്യ; എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വൈകിട്ടെന്ന് പി. ജയരാജന്
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വൈകിട്ടെന്ന് പി. ജയരാജന്
സാജന്റെ ആത്മഹത്യയില്‍ മാധ്യമങ്ങള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും വൈകിട്ട് ധര്‍മശാലയില്‍ നടക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തില്‍ മറുപടി നല്‍കും. ജില്ലാസെക്രട്ടറിയായിരിക്കേ താന്‍ നടത്തിയ ഇടപെടലുകളടക്കം വിശദീകരിക്കുമെന്നും ജയരാജന് വ്യക്തമാക്കി.
പി ജയരാജൻ
Last Updated :
Share this:
കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ പരിധിയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ മാധ്യമങ്ങള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും വൈകിട്ട് ധര്‍മശാലയില്‍ നടക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തില്‍ മറുപടി നല്‍കും. ജില്ലാസെക്രട്ടറിയായിരിക്കേ താന്‍ നടത്തിയ ഇടപെടലുകളടക്കം വിശദീകരിക്കുമെന്നും ജയരാജന് വ്യക്തമാക്കി.
ഇതിനിടെ ആരോപണവിധേയയായ നഗരസഭാധ്യക്ഷ പി കെ ശ്യാമള തല്‍സ്ഥാനത്തുനിന്നും നീക്കി. സാജന്റെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ ശ്യാമളയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഗത്തില്‍ പങ്കെടുത്തു. സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.