പികെ ശ്യാമളയെ മാറ്റിയതായി സൂചന; പുതിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചു
Last Updated:
തിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചതായും സൂചനയുണ്ട്...
കണ്ണൂർ: ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് പി കെ ശ്യാമളയെ മാറ്റിയതായി സൂചന. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ശ്യാമളയെ വിളിച്ചുവരുത്തി സ്ഥാനത്തു നിന്ന് മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചതായും സൂചനയുണ്ട്. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ വിവാദമായ സാഹചര്യത്തിലാണ് നടപടി.
ആന്തൂർ വിഷയം ചർച്ച ചെയ്യാൻ കണ്ണൂരിൽ സിപിഎം അടിയന്തര ജില്ലാ സെക്രട്ടറിയറ്റ് ചേര്‍ന്നിരുന്നു. ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ജില്ലാ സെക്രട്ടറിയറ്റിൽ ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്ന് സൂചനയുണ്ടായിരുന്നു.
also read: അച്ഛനൊപ്പം ഉറങ്ങിക്കിടന്ന 12കാരിയെ അയൽവാസി തട്ടിക്കൊണ്ടു പോയി; ബലാത്സംഗം ചെയ്ത് കൊന്നു
ആന്തൂർ നഗരസഭ ഭരണസമിതിയുടെ നടപടികളിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം സിപിഎമ്മിനെ സമ്മർദത്തിലാക്കിയിരിന്നു.
advertisement
നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ നടപടികളാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം ഉയർന്നത്. ഈ സംഭവത്തിന് പിന്നാലെ ശ്യാമളയ്ക്കെതിരെ കൂടുതല്‍ പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2019 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പികെ ശ്യാമളയെ മാറ്റിയതായി സൂചന; പുതിയ നഗരസഭ അധ്യക്ഷയ്ക്കായി ചർച്ചകൾ ആരംഭിച്ചു


