TRENDING:

'വിശ്വാസവും മാനവും വലുത്, അധികാരികളും കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്നവരും മനസ്സിലാക്കണം': സമസ്ത നേതാവ്

Last Updated:

''ആശയത്തിൻ്റെ കലാവിഷ്കാരങ്ങളാവാം, ആവിഷ്കാരസ്വാതന്ത്ര്യവുമാവാം. പക്ഷേ അന്യൻ്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകരവാദത്തിൻ്റെ പ്രതീകങ്ങളായി അമ്പും വില്ലും കുലച്ചിരിക്കുന്ന ഇതിഹാസ നായകരെ അവതരിപ്പിച്ചാലും ചെറുക്കപ്പെടേണ്ടതാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനും വിവാദമായ കലാ ആവിഷ്‍കാരങ്ങൾക്കുമെതിരെ വിമർശനവുമായി സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി. ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്… കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കുട്ടികളിൽ അപരമത വിദ്വേഷവും വെറുപ്പിന്റെ കാവി-ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
advertisement

വിശ്വാസവും മാനവും എല്ലാവർക്കും വലുതാണെന്ന് അധികാര വർഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെ റിയുന്ന കുരുട്ടുബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read- അടുത്ത കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് മന്ത്രി ശിവൻകുട്ടി; ഇത്തവണ കഴിയുമോയെന്ന് പരിശോധിക്കും

കുറിപ്പിന്റെ പൂർണരൂപം

*കാവി – ച്ചുവപ്പ് പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്കാരം*

സ്കൂൾ യുവജനോത്സവത്തിൽ: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്…. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്. നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിൻ്റെ ചുവപ്പ് മാറാത്ത കുട്ടികളിൽ അപര മത വിദ്വേശവും വെറുപ്പിൻ്റെ കാവി – ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജിൽ ഛർദ്ദിക്കുന്നത്. ചാട് രാമകുഞ്ചിരാമ എന്ന മട്ടിൽ കുട്ടികളെ പരിശീലിപ്പിച്ച് റിമോൾട്ട് ചങ്ങലയിൽ അവരെ കളിപ്പാവയും കളിക്കുരങ്ങുമായി കളിപ്പിക്കുകയാണ്. ആശയത്തിൻ്റെ കലാവിഷ്കാരങ്ങളാവാം, ആവിഷ്കാരസ്വാതന്ത്ര്യവുമാവാം. പക്ഷേ അന്യൻ്റെ മേക്കിട്ട് കയറുന്നതാവരുത്. ഭീകരവാദത്തിൻ്റെ പ്രതീകങ്ങളായി അമ്പും വില്ലും കുലച്ചിരിക്കുന്ന ഇതിഹാസ നായകരെ അവതരിപ്പിച്ചാലും ചെറുക്കപ്പെടേണ്ടതാണ്.

advertisement

കലാരൂപങ്ങളിൽ അന്യൻ്റെ മാനം പറിച്ചു കീറുന്നവർ ഭീകര രൂപങ്ങളായി സംഘി നേതാക്കളുടെ രൗദ്രതയോ സ്ത്രീത്വത്തെ പച്ചക്ക് പിച്ചിചീന്തിയ രാഷ്ട്രീയ നേതാക്കളേയോ “സ്വപ്ന ” സേവകരേയോ സ്റ്റേജിൽ അവതരിപ്പിച്ചാൽ കാവി – ചോപ്പ് രാഷ്ട്രീയം എത്ര ഇളകി മറിഞ്ഞ് മലിനമാക്കുമായിരുന്നു, വേദികളിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പ്രവാഹവുമാകുമായിരുന്നു എന്നും ആർക്കുമറിയാം.

വിശ്വാസവും മാനവും എല്ലാവർക്കും വലിയതാണെന്ന് അധികാര വർഗ്ഗങ്ങളും അവരുടെ മറപിടിച്ച് കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെ റിയുന്ന കുരുട്ടു ബുദ്ധിയുടെ സംഘി അധ്യാപകരും മനസ്സിലാക്കണം.

advertisement

നാസർ ഫൈസി കൂടത്തായി

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസവും മാനവും വലുത്, അധികാരികളും കാവിപ്പാഷാണം പട്ടിൽ പൊതിഞ്ഞ് സ്റ്റേജിലെറിയുന്നവരും മനസ്സിലാക്കണം': സമസ്ത നേതാവ്
Open in App
Home
Video
Impact Shorts
Web Stories