ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽ കുമാറിന്റെ വിവാദ പരാമർശം. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ അനിൽകുമാർ പറഞ്ഞത്. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
നേരത്തെ അനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലും രംഗത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നാണ് ജലീല്‍ വ്യക്തമാക്കിയത്. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീല്‍ പ്രതികരിച്ചു. ജലീലിന്റെ പ്രസ്താവനയെ പിന്തുണച്ച് എ എം ആരിഫ് എംപിയും രംഗത്ത് വന്നിരുന്നു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് അനില്‍ കുമാറിന്റെ പരാമര്‍ശം.