സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമായി അറിയപ്പെടുന്ന ഉമർ ഫൈസിയും അബ്ദുൽ ഹമീദ് ഫൈസിയുമടക്കം 5 നേതാക്കളാണ് തിങ്കളാഴ്ച പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സാദിഖലി തങ്ങളുടെ വീട്ടിലെത്തി ചർച്ച നടത്തിയത്. ഇവരുടെ പരാമർശങ്ങളിൽ സാദിഖലി തങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ചർച്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ നീതി പുലർത്തിയില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
പ്രസംഗത്തിലടക്കം തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനാണ് നിർദേശിച്ചത്. അത് അംഗീകരിച്ചെങ്കിലും ആ രീതിയിലുള്ള സംസാരമല്ല ഉണ്ടായത്. സംസാരത്തിന്റെ അന്തസ്സത്ത മനസ്സിലാക്കി പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
advertisement
അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകളിൽ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിക്കാനാണ് സമസ്ത നേതാക്കൾ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം പരസ്യമായി പറയാമെന്ന ധാരണയിലാണ് അവർ മടങ്ങിയത്. എന്നാൽ, അത് മാത്രം പറഞ്ഞില്ല. വസ്തുതാപരമായി വിവരം അറിയിക്കേണ്ടിവന്നതിനാലാണ് പ്രതികരിക്കുന്നത്. ഇക്കാര്യം ജിഫ്രി തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
