TRENDING:

ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ലെന്ന മിൽമയുടെ തീരുമാനം പിൻവലിക്കണം: സന്ദീപ് ജി വാര്യർ

Last Updated:

മുഴുവൻ പാലും സർക്കാർ ചിലവിൽ സംഭരിച്ച് ക്വാറൻറയിനിൽ ഇരിക്കുന്നവർക്കും പാവപ്പെട്ടവർക്കും ലോക്ക് ഡൗൺ കാലത്ത് സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം അവസാനിപ്പിക്കാൻ മിൽമ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 40 ശതമാനം സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement

സർക്കാർ ചിലവിൽ മുഴുവൻ പാലും സംഭരിച്ച് ക്വാറന്റീനിൽ ഇരിക്കുന്നവർക്കും പാവപ്പെട്ടവർക്കും ലോക്ക് ഡൗൺ കാലത്ത് സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ ലോക്ക്ഡൗൺ കഴിയുന്നതിനു മുമ്പേ നിരവധി ക്ഷീരകർഷകർ പട്ടിണിയായി മാറുന്നതും ഫാമുകൾ നഷ്ടം സഹിക്കവയ്യാതെ പൂട്ടുന്നതുമൊക്കെ കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

COVID VACCINE | മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് DYFI എടക്കര ബ്ലോക്ക് കമ്മറ്റി നാല് ലക്ഷം കൈമാറി

advertisement

കൃഷിയിൽ ആകൃഷ്ടരായി ക്ഷീരോൽപ്പാദന രംഗത്തേക്ക് കടന്നുവന്ന നിരവധി ചെറുപ്പക്കാരുടെയും ഗ്രാമങ്ങളിൽ രണ്ടോ മൂന്നോ പശുവിനെ വളർത്തി പാൽ സൊസൈറ്റിയിൽ വിറ്റ് ഉപജവനം കഴിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെയും ജീവിതം തകർക്കുന്ന നടപടി സർക്കാർ ഇടപെട്ട് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

'ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഇന്നുമുതൽ അവസാനിപ്പിക്കാൻ മിൽമ എടുത്ത തീരുമാനം പിൻവലിക്കണം. സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിൻ്റെ 40% സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.

advertisement

ഫാമിംഗിൽ ആകൃഷ്ടരായി ക്ഷീരോൽപ്പാദന രംഗത്തേക്ക് കടന്നു വന്ന നിരവധി ചെറുപ്പക്കാരുടെയും ഗ്രാമങ്ങളിൽ രണ്ടോ മൂന്നോ പശുവിനെ വളർത്തി പാൽ സൊസൈറ്റിയിൽ വിറ്റ് ഉപജവനം കഴിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെയും ജീവിതം തകർക്കുന്ന നടപടി സർക്കാർ ഇടപെട്ട് ഒഴിവാക്കണം.

മുഴുവൻ പാലും സർക്കാർ ചിലവിൽ സംഭരിച്ച് ക്വാറൻറയിനിൽ ഇരിക്കുന്നവർക്കും പാവപ്പെട്ടവർക്കും ലോക്ക് ഡൗൺ കാലത്ത് സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

അല്ലെങ്കിൽ ലോക്ക് ഡൗൺ കഴിയുന്നതിനു മുമ്പേ നിരവധി ക്ഷീരകർഷകർ പട്ടിണിയായി മാറുന്നതും ഫാമുകൾ നഷ്ടം സഹിക്കവയ്യാതെ പൂട്ടുന്നതുമൊക്കെ കാണേണ്ടി വരും. കഴിഞ്ഞ ഒരു ദശാബ്ദക്കാലം ക്ഷീരോൽപ്പാദന രംഗത്തുണ്ടാക്കിയ ചെറിയ മുന്നേറ്റവും അവസാനിക്കുകയും പാലിനു വേണ്ടി അന്യസംസ്ഥാനങ്ങളോട് യാചിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും.

advertisement

ബഹു .മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു .

സന്ദീപ്.ജി.വാര്യർ

ബിജെപി സംസ്ഥാന വക്താവ്.'

ലോക്ക്ഡൗണിൽ പാൽ വിപണനം കുറഞ്ഞ സാഹചര്യത്തിൽ ആയിരുന്നു മലബാർ മേഖലയിൽ പാൽ സംഭരണം കുറയ്ക്കാൻ മിൽമ തീരുമാനമെടുത്തത്. പാൽ സംഭരണം 40 ശതമാനം കുറയ്ക്കാൻ ആണ് തീരുമാനം. ഇതിന്റെ ഭാഗമായി വൈകുന്നേരം ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിക്കില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ലെന്ന മിൽമയുടെ തീരുമാനം പിൻവലിക്കണം: സന്ദീപ് ജി വാര്യർ
Open in App
Home
Video
Impact Shorts
Web Stories