TRENDING:

മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന്: KNM

Last Updated:

ആരാധനാലയങ്ങളുടെ കാര്യത്തിൽ തത്സ്ഥിതി തുടരുന്നതിനു പകരം വ്യാജ അവകാശ വാദം ഉന്നയിച്ചു കോടതി കയറുന്നവരെ തിരിച്ചറിയണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന് കെഎൻഎം (KNM). രാജ്യത്തെ മസ്‌ജിദുകൾ പൂട്ടിക്കാൻ ബോധപൂർവം അവകാശ വാദം ഉന്നയിച്ചു കോടതി കയറ്റുന്ന പ്രവണത അത്യന്തം ഭീതിജനകമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി പറഞ്ഞു. ഗ്യാൻവ്യാപി (gyanvapi masjid)വിവാദം ഇതിന്റെ ഭാഗമാണ്.
advertisement

ആരാധനാലയങ്ങളുടെ കാര്യത്തിൽ തത്സ്ഥിതി തുടരുന്നതിനു പകരം വ്യാജ അവകാശ വാദം ഉന്നയിച്ചു കോടതി കയറുന്നവരെ തിരിച്ചറിയണം. ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണം. കോടതിയുടെ സമയവും വിശ്വാസ്യ തയും നഷ്ടപ്പെടുത്താൻ മാത്രമാണ് ഗ്യാൻ വ്യാപി വിവാദം പോലുള്ളവ കാരണമാകുക. രാജ്യത്തുടനീളം മസ്ജിദുകൾക്കെതിരെയുള്ള ബോധപൂർവമായ നീക്കത്തിന് ഭരണ കൂടം പിന്തുണ നൽകരുത്.

Also Read-മലപ്പുറത്ത് രണ്ടുവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; അപകടം കളിക്കുന്നതിനിടെ

ആരാധനാലയങ്ങൾക്ക് വേണ്ടി അവകാശമുന്നയിക്കുന്നത് തടയാൻ വിവേകമതികളായ നേതാക്കളുടെ ഇടപെടൽ നിമിത്തം നിർമ്മിക്കപ്പെട്ട നിയമങ്ങൾ പിന്തുടരണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തി, ആരാധനാസ്വാതന്ത്ര്യം തടഞ്ഞ് ഒറ്റപ്പെടുത്താനുള്ള വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്തണം.

advertisement

മസ്ജിദ് വിവാദങ്ങൾ തീവ്രവാദ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണെന്നും കെ എൻ എം പറഞ്ഞു. മസ്ജിദുകൾക്ക് വേണ്ടി അവകാശ വാദമുന്നയിക്കാൻ തന്ത്രങ്ങൾ മെനയുന്നവരെ ഒറ്റപ്പെടുത്തണം. ഏറ്റവും വലിയ മത ന്യുനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്യം തടയാനുള്ള നീക്കത്തിനെതിരെ ഭരണകൂടം ശക്തമായ നടപടി. സ്വീകരിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന്: KNM
Open in App
Home
Video
Impact Shorts
Web Stories