ടവര്‍ നിര്‍മ്മാണം നിര്‍ത്തിയവയ്ക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിരുന്നു. പ്രതിഷേധം അവഗണിച്ച് ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് മുന്നോട്ടുപോകുന്നത്. ടവറിന്റെ കാലുകള്‍ ഉറപ്പിയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
Also Read: ശാന്തിവനം സംരക്ഷണം; കെഎസ്ഇബി ടവർ നിർമാണത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം
ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കണമെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതേ ആവശ്യം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ഉന്നയിച്ചിരുന്നു. ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സംരക്ഷണ സമിതി പറയുന്നു.
advertisement
സര്‍ക്കാര്‍ ഇടപെടാത്ത പക്ഷം ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു.