ശാന്തിവനം സംരക്ഷണം; കെഎസ്ഇബി ടവർ നിർമാണത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം

Last Updated:

ശാന്തിവനം സംരക്ഷിക്കണമെന്ന് വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നിട്ടും ടവർ നിർമ്മാണവുമായി കെ എസ് ഇ ബി മുന്നോട്ട് പോകുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം

ശാന്തി വനത്തിൽ ടവർ നിർമിക്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ചതായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശാന്തിവനം സംരക്ഷിക്കണമെന്ന് വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നിട്ടും ടവർ നിർമ്മാണവുമായി കെ എസ് ഇ ബി മുന്നോട്ട് പോകുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം. ജനങ്ങളുടെ വികാരം മനസ്സിലാക്കി ശാന്തിവനം സംരക്ഷിക്കാൻ വേണ്ട ഉചിതമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കണ്ണന്താനം വ്യക്തമാക്കുന്നു.
പ്രകൃതിയെ ദുഃഖിപ്പിച്ചുകൊണ്ടുള്ള കെ എസ് ഇ ബിയുടെ വികസനപദ്ധതി മുമ്പും പലപ്പോഴും വിവാദവിഷയമായിട്ടുണ്ട്. സൈലൻറ് വാലി നിത്യഹരിതവനത്തിനകത്തെ നദിയിൽ നിന്നും വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതി, അതുപോലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതി. ഇതെല്ലാം അവതരിപ്പിക്കുന്ന സമയത്ത് ഒരിക്കൽപ്പോലും പ്രകൃതിയുടെ നിലനിൽപ്പിനെക്കുറിച്ച് കെ എസ് ഇ ബി വേണ്ടത്ര ചിന്തിക്കാറില്ല എന്നാണ് തോന്നാറുള്ളത്- കണ്ണന്താനം പറയുന്നു.
advertisement
ഇപ്പോൾ അവസാനം ശാന്തിവനത്തിൽ നടത്തുന്ന ടവർ നിർമ്മാണം വളരെ ദ്രുതഗതിയിൽ നടത്തുന്നത് ഇതുപോലെ ഒരു വിവാദവിഷയമായിരിക്കുന്നുവെന്നും കണ്ണന്താനം. കേരളത്തിലെ പ്രകൃതിസ്നേഹികളായ ജനങ്ങളെല്ലാം ആകാംക്ഷാപൂർവ്വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ധൃതി പിടിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായിരുന്നു നല്ലതെന്നും കണ്ണന്താനം മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശാന്തിവനം സംരക്ഷണം; കെഎസ്ഇബി ടവർ നിർമാണത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement