TRENDING:

സാറ ഇനി ഓർമ; കുഴഞ്ഞ കേസുകൾ തെളിയിക്കുന്നതിൽ പ്രഗൽഭയായിരുന്ന ഈ പോലീസ് താരത്തെ അറിയുമോ?

Last Updated:

കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്ന കേസുകൾക്ക് തുമ്പുണ്ടാക്കി പോലീസ് അന്വേഷണത്തിൽ വഴിത്തിരുവുണ്ടാക്കിയ സാറയുടെ വിയോഗം പോലീസ് സേനയ്ക്ക് തീരാ നഷ്ടം തന്നെയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309ാം നമ്പർ ട്രാക്കർ സാറ എന്ന പൊലീസ് നായ ചത്തു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നാണ് 8 വയസുണ്ടായിരുന്ന സാറ ഇന്നലെ രാവിലെയാണ് ചത്തത്. കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്ന കേസുകൾക്ക് തുമ്പുണ്ടാക്കി പോലീസ് അന്വേഷണത്തിൽ വഴിത്തിരുവുണ്ടാക്കിയ സാറയുടെ വിയോഗം പോലീസ് സേനയ്ക്ക് തീരാ നഷ്ടം തന്നെയാണ്. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട സാറ ജനിച്ചത് ഗ്വാളിയറിലാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ബിഎസ്എഫിൽ മികച്ച രീതിയിലുള്ള പരിശീലനം സാറയ്ക്ക് ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്ക്വാഡിൽ സാറ എത്തുന്നത് 7 വർഷം മുൻപാണ്. ഒട്ടേറെ കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാറയ്ക്ക് 3 ഗുഡ് എൻഡ്രി സർവീസ് ലഭിച്ചിട്ടുണ്ട്. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസുമായി ബന്ധപ്പെട്ട് പ്രതി അനിൽകുമാറിന്‍റെ വീട് കിലോമീറ്ററുകൾ സഞ്ചരിച്ച് കണ്ടെത്തിയതോടെ സാറ പൊലീസ് സേനയിലെ താരമായി മാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ അസ്ഥികൂടം കണ്ടെത്തിയ കേസ്, ആറ്റിങ്ങൽ കൊലക്കേസ്,ആറ്റിങ്ങലിലെ ഒരു അക്രമത്തിൽ ആയുധം കണ്ടെത്തിയ കേസ് എന്നിവയെല്ലാം സാറ മികച്ച സാന്നിധ്യം അറിയിച്ച കേസുകളാണ്. ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. റൂറൽ എസ്പി കിരൺ നാരായൺ, ആറ്റിങ്ങൽ ഡിവൈഎസ്പി എൻ.മഞ്ജുനാഥ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാറ ഇനി ഓർമ; കുഴഞ്ഞ കേസുകൾ തെളിയിക്കുന്നതിൽ പ്രഗൽഭയായിരുന്ന ഈ പോലീസ് താരത്തെ അറിയുമോ?
Open in App
Home
Video
Impact Shorts
Web Stories