TRENDING:

Sashi Tharoor | പഴവങ്ങാടി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂര്‍; കഴിഞ്ഞ തവണ തേങ്ങ ഉടച്ച ട്രോള്‍ തീര്‍ന്നിട്ടില്ലെന്ന് comment

Last Updated:

കഴിഞ്ഞ തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ഓണത്തിന് പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ ഒരു തേങ്ങ അടിച്ച ക്ഷീണം മാറുന്നതിന് മുന്‍പ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് തിരുവനന്തപുരം എം.പി ശശി തരൂര്‍ (Shashi Tharoor). സുഹൃത്ത് അച്യുതന്‍ മേനോന്‍ നേര്‍ന്ന വഴിപാടിന്‍റെ ഭാഗമായാണ് എം.പി വീണ്ടും തേങ്ങ ഉടയ്ക്കാനെത്തിയത്. ശേഷം പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയാണ് എം.പി മടങ്ങിയത്. വഴിപാടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'കഴിഞ്ഞ തവണ ഒന്ന് തേങ്ങ ഉടച്ചതിന്റെ ട്രോൾ ഇതുവരെ തീർന്നിട്ടില്ല' എന്നാണ് പോസ്റ്റ് കണ്ട ഒരു വ്യക്തിയുടെ കമന്‍റ്.
advertisement

കഴിഞ്ഞ ഓണക്കാലത്ത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയതാണ് തരൂരിന്‍റെ തേങ്ങ ഉടയ്ക്കല്‍. തിരുവോണ നാളില്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ എം.പി തേങ്ങ ഉടയ്ക്കുന്ന ചിത്രങ്ങള്‍ മീമുകളായും ട്രോളുകളായും വൈറലായിരുന്നു.

ശശി തരൂരിന്‍റെ വൈറലായ തേങ്ങ ഉടയ്ക്കല്‍ ട്രോള്‍

advertisement

ചായക്കടയിലും റെസിലിങ് റിങ്ങിലും ക്രിക്കറ്റ് മൈതാനാത്തുമെല്ലാം തേങ്ങ ഉടയ്ക്കുന്ന തരൂരിനെ ട്രോളന്‍മാര്‍ പ്രതിഷ്ഠിച്ചു.

Also Read- ക്ഷേത്രത്തിൽ ഒരു തേങ്ങയുടച്ചതാണ്; ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് മൈതാനം വരെ ശശി തരൂർ

അവയില്‍ ഇഷ്ടപ്പെട്ടതില്‍ ചിലത് അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.'ഞാൻ ആചാരപരമായി ഒരു തേങ്ങ ഉടയ്ക്കുന്ന ചിത്രം ഉപയോഗിച്ചുള്ള കുറേ മീമുകൾ കാണുന്നുണ്ട്. ആരാണ് അവ വച്ച് ഇത്രയും ഭാവന ഉപയോഗിക്കുന്നത്, അവപലപ്പോഴും നല്ല തമാശ നിറഞ്ഞവയാണ്. ഇവയിൽ എന്റെ പ്രിയപ്പെ ചിലത് ഇവയാണ്'- എന്നായിരുന്നു ശശി തരൂർ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. എന്തായാലും തരൂരിന്‍റെ പുതിയ തേങ്ങ ഉടയ്ക്കലിനെ ട്രോളന്‍മാര്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്നു കാണാം.

advertisement

അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങളല്ല; പണിമുടക്കിനെ എതിർത്ത് ശരി തരൂര്‍

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്കിനെതിരെ പ്രതികരണവുമായി  കോൺഗ്രസ് (Congress)  നേതാവും എംപിയുമായ ശശി തരൂര്‍ ( Shashi Tharoor).

'പ്രതിഷേധം അവകാശമാണ്. ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്.' അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Also Read- CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ അല്ലെന്നും അദ്ദേഹം  കുറിപ്പിൽ വ്യക്തമാക്കുന്നു.പണിമുടക്കില്‍ ആളൊഴിഞ്ഞ തിരുവനന്തപുരം നഗരത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു വെച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sashi Tharoor | പഴവങ്ങാടി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂര്‍; കഴിഞ്ഞ തവണ തേങ്ങ ഉടച്ച ട്രോള്‍ തീര്‍ന്നിട്ടില്ലെന്ന് comment
Open in App
Home
Video
Impact Shorts
Web Stories