തങ്കളത്ത് ഓട്ടോറിക്ഷ ഡ്രൈവറായ സതീഷ് , ഭാര്യ മായ, മകൻ അഭിജിത്, മകൾ അഭിരാമി എന്നിവരടങ്ങുന്ന സന്തുഷ്ട കുടുംബത്തിലേക്കാണ് 75 ലക്ഷം എത്തിയത്. നറുക്കെടുപ്പ് ജൂൺ 25 ന് കഴിഞ്ഞ് ഫലം പുറത്തു വന്നെങ്കിലും സതീഷ് ലോട്ടറി നോക്കിയത് രണ്ടു ദിവസം കഴിഞ്ഞാണ് .
കോതമംഗലം റവന്യൂ ടവറിലെ സി.എസ്. ലക്കി സെന്റർ വിറ്റ എസ്.എ. 491550 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
കോതമംഗലം ടൗണിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന പളനിയിൽ നിന്നുമാണ് സതീഷ് ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ലെന്നും വല്ലപ്പോഴും മാത്രമെ ലോട്ടറി വാങ്ങാറുള്ളുവെന്നും സതീഷ് പറഞ്ഞു.
advertisement
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പുനഃരാരംഭിച്ചത് ഈ ലോട്ടറിയുടെ നറുക്കെടുപ്പിലൂടെയാണ്. സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.
മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോട്ടറികളുടെ എണ്ണം, തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
Summary: An auto-driver named Satheesh has won the super jackpot of Rs 75 lakhs in the Sthree Sakthi lottery draw. Ticket number SA-491550 had won the cash purse. Satheesh checked the ticket only two days after the draw