TRENDING:

സ്കൂൾ തുറക്കൽ: KITE Victers വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിച്ചു

Last Updated:

സ്കൂള്‍ തുറന്നാലും ഓഫ് ലൈൻ ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്​റ്റ്​ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും തുടരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നവംബർ ഒന്നിന്​ സ്​കൂൾ തുറക്കുന്ന (School Opening) സാഹചര്യത്തിൽ കൈറ്റ്​ വി​ക്​ടേഴ്​സ്​ (KITE Victers) വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ (Digital Class) സമയ​ക്രമം (Time Schedule) പുനഃക്രമീകരിച്ചു. സ്കൂള്‍ തുറക്കുമ്പോള്‍ ഓഫ്ലൈൻ ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്​റ്റ്​ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും കൂടെ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി (V Sivankutty) നിര്‍ദേശിച്ചത്​ പ്രകാരമാണ്​ ക്രമീകരണം.
kite victers
kite victers
advertisement

ക്ലാസുകളുടെ സമയക്രമം ഇങ്ങനെ

-നവംബര്‍ ഒന്ന്​ മുതല്‍ 12 വരെ വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ പ്ലസ് ടു വിദ്യാർഥികൾക്ക് രാവിലെ എട്ട്​ മുതല്‍ 11 വരെ ആയിരിക്കും. ഈ ആറ്​ ക്ലാസുകളും രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും.

- പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11നും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും ഒമ്പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചക്ക്​ 12.30 മുതലും സംപ്രേഷണം ചെയ്യും.

advertisement

- ഉച്ചക്ക്​ ശേഷമാണ് ഒന്നു മുതല്‍ ഏഴുവ​രെയും പത്താം ക്ലാസിനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക്​ 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം.

- പത്താം ക്ലാസി​ന്റെ സംപ്രേഷണം വൈകിട്ട്​ 5.30 മുതല്‍ ഏഴ്​ വരെയാണ്. പത്തിലെ മൂന്ന്​ ക്ലാസുകളും അടുത്ത ദിവസം രാവിലെ 6.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

advertisement

വിക്ടേഴ്സ് പ്ലസിലും പുനഃസംപ്രേഷണം

രണ്ടാമത്തെ ചാനലായ വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളു​ടെയും പുനഃസംപ്രേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ എട്ട്​ മണി മുതല്‍ 9.30 വരെ പത്താം ക്ലാസും വൈകീട്ട്​ 3.30 മുതല്‍ 6.30 വരെ പ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒമ്പത്​ ക്ലാസുകള്‍ ഉച്ചക്ക്​ ഒരു മണിക്കും രണ്ട്​ മണിക്കുമാണ് സംപ്രേഷണം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ 9.30 മുതല്‍ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

advertisement

എട്ട്​, ഒമ്പത്​ ക്ലാസുകൾക്ക്​ ഓൺലൈൻ ക്ലാസ്​

ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗത്തിലെ 35446 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിയിട്ടുണ്ട്​. നവംബര്‍ ആദ്യവാരത്തോടെ എട്ട്​, ഒമ്പത്​ ക്ലാസുകളിലെ 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐഡി നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

നേര​ത്തേ ഹൈസ്കൂള്‍/ ഹയര്‍ സെക്കൻഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ 430 സ്കൂളുകളില്‍ ഓഗസ്റ്റ്​ മാസത്തോടെ പൈലറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരുന്നു. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന മുറക്ക്​ നവംബര്‍ ഒമ്പതിനും 12നും ഇടയില്‍ പ്ലസ് ടു കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിന്​ മുന്നോടിയായി ഈ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കും ജി-സ്യൂട്ട് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ വിലാസം കൈറ്റ് നല്‍കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Kerala Rains | സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂൾ തുറക്കൽ: KITE Victers വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories