ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, ഹമാസ്, ഹൂതി എന്നീ ഭീകര സംഘടനകളുടെ പേരുകളാണ് എഴുതിയത്. ഹമാസ്, ഹൂതി, ലഷ്‌കർ ഇ ത്വയിബ എന്നീ പേരുകൾ വലിയ അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്.ഒരിടത്ത് മൊസാദ് എന്നും എഴുതിയിട്ടുണ്ട്.
ചോദ്യക്കടലാസ് വായിച്ചുനോക്കാനുള്ള പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയത്താണ് കുട്ടി പേരുകൾ എഴുതിയത്. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും കുട്ടി അത് ശ്രദ്ധിക്കാതെ ചോദ്യക്കടലാസിൽ കുത്തിക്കുറിക്കുകയായിരുന്നു.
ഉത്തരക്കടലാസ് തിരികെ വാങ്ങുന്ന സമയത്ത് സംശയം തോന്നിയ അധ്യാപിക ചോദ്യപേപ്പർ നോക്കിയപ്പോഴാണ് എഴുതിയിരിക്കുന്നത് കണ്ടത്.തുടർന്ന് പ്രഥമാധ്യാപകനോടും സഹപ്രവർത്തകരോടും വിവരം പറഞ്ഞതിന് ശേഷം വിദ്യാർഥിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. രക്ഷിതാക്കളോട് കാര്യങ്ങൾ വിശദമാക്കിയശേഷമാണ് പോലീസിൽ വിവരമറിയിച്ചത്.
advertisement
ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്നന്വേഷിക്കുകയാണ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും