TRENDING:

തേൻ കിട്ടുമെന്ന് കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ; മുപ്പതോളം വിദ്യാർഥികൾക്ക് കുത്തേറ്റു

Last Updated:

സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: തേനീച്ചക്കൂട്ടിൽ നിന്ന് തേൻ കിട്ടുമെന്ന കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ. പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാർഥികൾക്കാണ് കടന്നല്‍കുത്തേറ്റത്.
advertisement

ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തി.

Also Read-ഉദ്യോഗസ്ഥർ പതിവായി വൈകിയെത്തുന്നു; പഞ്ചായത്ത് ഓഫീസ് ഗേറ്റ് രാവിലെ പത്തിന് പൂട്ടി ജനപ്രതിനിധിയുടെ പ്രതിഷേധം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടർന്ന് പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിന് അവധി നൽകും. കടന്നൽഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തേൻ കിട്ടുമെന്ന് കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ; മുപ്പതോളം വിദ്യാർഥികൾക്ക് കുത്തേറ്റു
Open in App
Home
Video
Impact Shorts
Web Stories