ഇതും വായിക്കുക: കുട്ടികളുടെ മതപഠനത്തെ ബാധിക്കും; സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുമായി സമസ്ത
സ്‌കൂള്‍ സമയമാറ്റം 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസാ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമർശിച്ചിരുന്നു. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതും വായിക്കുക: ഹൈസ്കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനം; പുതിയ സമയക്രമം പ്രാബല്യത്തിൽ
advertisement
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരും ആവശ്യപ്പെട്ടിരുന്നു. തീരുമാനം അപക്വവും അപ്രായോഗികവുമാണെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ വർധിപ്പിച്ച് സര്‍ക്കാർ തീരുമാനമെടുത്തിരുന്നു.രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ടാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെ 9.45ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതയിലാണ് പുതിയ സമയക്രമം. 220 പ്രവൃത്തി ദിനങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഈ മാറ്റം. ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് ശനിയാഴ്ച അധികൃ പ്രവൃത്തി ദിനമുണ്ടാകില്ല.