ഹൈസ്കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനം; പുതിയ സമയക്രമം പ്രാബല്യത്തിൽ
- Published by:ASHLI
- news18-malayalam
Last Updated:
220 പ്രവൃത്തി ദിവസങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി.
രാവിലെയും ഉച്ച കഴിഞ്ഞും 15 മിനുട്ടുകൾ വീതം കൂട്ടിയതാണ്. ഇനി മുതൽ ഹൈസ്കൂൾ ക്ലാസുകൾ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ നടക്കും.
220 പ്രവൃത്തി ദിവസങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. ഒന്നു മുതൽ നാലുവരെ ക്ലാസുകൾക്ക് ശനിയാഴ്ച അധിക പ്രവൃത്തിദിനമായിരിക്കില്ല.
യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസങ്ങൾ തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും.
25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനങ്ങൾ തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 11, 2025 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈസ്കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനം; പുതിയ സമയക്രമം പ്രാബല്യത്തിൽ


