വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ നാൽപ്പതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരുമാണിത്. 37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സ്കൂളിൽ നിന്നും വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.
advertisement
കെഎസ്ആർടിസി ബസ്സിൽ ഇടിച്ച ചതുപ്പിലേക്ക് മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്.
ആലത്തൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാശുപത്രിയിലും നാല് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ആറു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവർ: കൊല്ലം വളിയോട് ശാന്തിമന്ദിരം സ്വദേശി അനൂപ് ( 24 ), വിഷ്ണു (അധ്യാപകൻ), രോഹിത് രാജ് (24 )
വിദ്യാർത്ഥികൾ
അഞ്ജന അജിത്
ഇമ്മാനുവൽ സി.എസ്
ക്രിസ് വിന്റർ ബോൺ തോമസ്
.
ദിയ രാജേഷ്
എൽന ജോസ്
KSRTC യാത്രക്കാർ
രോഹിത് രാജ്
അനൂപ്
ദീപു
ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) ഉൾപ്പെടെ പതിനാറു പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.