കഴിഞ്ഞ ദിവസം രാത്രി 10നാണ് അപകടം ഉണ്ടായത്. യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിന് കുറുകെ ഓടയ്ക്കായി നിർമ്മിച്ച കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്.
അതേസമയം, രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ ബൈക്ക് കുഴിയിൽ വീണാണ് ഐക്യ ജംഗ്ഷൻ സ്വദേശി നബീൻഷായ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവാവ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ അപകടങ്ങൾ സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗങ്ങളിൽ അപകട സാധ്യത സിഗ്നലുകളോ ബോർഡുകളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
advertisement