കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡിഗ്രി സെൽഷ്യസായിരുന്നു തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില. കണ്ണൂരിലും 36 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി ആണ് താപനില. കൊച്ചിയിലും കോഴിക്കടും 34 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പകല്‍ താപനില 30 ന് മുകളിലാണ്. അതേസമയം രാത്രിയിലും പുലർച്ചെയും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിതാപനില 21 മുതല്‍ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്.
advertisement
ഈ വർഷം ജനുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് വേനലിന് തുടക്കമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ മാസം അവസാനം വരെ ന്യൂനമർദമോ ചക്രവാതച്ചുഴിയോ ഉണ്ടാകാനുള്ള സാധ്യത കുറയാതിനാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകും.