ഡിസംബർ 11ന് രാത്രിയും 12 ന്പു ലർച്ചെയുമായിരുന്നു കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്. ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
CPM-CPI Clash | കാലടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം; രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കാലടിയില്‍ സിപിഎം-സിപിഐ(CPM-CPI) പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.ഐ ആരോപിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
ക്രിസ്തുമസ് ആഘോഷവുമായി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. പിന്നീട് വീട് കേറി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികളെത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു.
Suresh Gopi | 'രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലു പിടിക്കാനും തയ്യാര്‍'; സുരേഷ് ഗോപി
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യറാണെന്ന് സുരേഷ് ഗോപി എംപി(Suresh Gopi). ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാനം വിട്ട മുഖ്യപ്രതികളെ തേടി പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം SDPI സംസ്ഥാന സെക്രട്ടറി കെ എസ്നേതാവ് ഷാന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളുമാണ് പിടിയിലായത്. അഞ്ചു പേരാണ് ഒടുവില്‍ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി അതുല്‍, അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവരെയാണ് പിടികൂടിയത്.