TRENDING:

നേമത്ത് ശിവൻകുട്ടി എസ് ഡി പിഐ പിന്തുണ ആവശ്യപ്പെട്ടു; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതുസമ്മർദം കാരണം; സിപിഎ ലത്തീഫ്

Last Updated:

എൽഡിഎഫ് ഇതുവരെ വോട്ട് സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് ആവശ്യപ്പെട്ടത് മണ്ഡലം തലത്തിലാണ്. അത് സിപിഎമ്മിൻ്റെ ഔദ്യോഗിക ഡിമാൻഡല്ലെന്നും ലത്തീഫ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പിന്തുണ എൽഡിഎഫിനെന്ന സൂചന ആവർത്തിച്ച്‌ എസ്ഡിപിഐ. നേമത്ത് വി ശിവൻകുട്ടി എസ്ഡിപിഐയുടെ പ്രാദേശിക പിന്തുണ ആവശ്യപ്പെട്ടതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപി എ ലത്തീഫ് വെളിപ്പെടുത്തി.
News18
News18
advertisement

എൽഡിഎഫ് ഇതുവരെ വോട്ട് സ്വീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ല. നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വോട്ട് ആവശ്യപ്പെട്ടത് മണ്ഡലം തലത്തിലാണ്. അത് സിപിഎമ്മിൻ്റെ ഔദ്യോഗിക ഡിമാൻഡല്ലെന്നും ലത്തീഫ് പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് വിരുദ്ധ വികാരമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിഡി സതീശന്റെ നിലപാട് കൊണ്ട് മാത്രമാണ് യുഡിഎഫിനെ പിന്തുണക്കാത്തതെന്ന് വ്യക്തമാക്കി. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് യുഡിഎഫിന്റെ സാധ്യത ഇല്ലാതാക്കും. വിഡി സതീശൻ നിലപാട് തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്നത് പുനരാലോചിക്കും. മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണക്കണമെങ്കിൽ സതീശൻ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

advertisement

വിഡി സതീശൻ മുമ്പും ഇത് പോലെ ധാരണയാക്കി പ്രഖ്യാപിച്ച പിന്തുണ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ നിലപാടിൻ്റെ ആത്യന്തിക ഗുണഭോക്താക്കൾ ബിജെപി ആകുമെന്നും അദ്ദേഹം വിലയിരുത്തി.

എന്നാൽ മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതു സമ്മർദം കാരണമാണ്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വരെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരത്തെ നേമവും കാസർഗോഡ് മഞ്ചേശ്വരവും. ഇവിടെ മതേതര വോട്ടുകൾ ഭിന്നിക്കരുതെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേമത്ത് ശിവൻകുട്ടി എസ് ഡി പിഐ പിന്തുണ ആവശ്യപ്പെട്ടു; മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതുസമ്മർദം കാരണം; സിപിഎ ലത്തീഫ്
Open in App
Home
Video
Impact Shorts
Web Stories