TRENDING:

റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

Last Updated:

കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് കൈമാറി. ഭക്ഷണം കഴിച്ചശേഷം തിരികെയെത്തിയപ്പോഴാണ് കാർ കാണാനില്ലെന്നു മനസ്സിലാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജിഷാദ് വളാഞ്ചേരി
muneeb
muneeb
advertisement

മലപ്പുറം: ദേശീയപാതയിലെ കോട്ടക്കൽ ചങ്കുവെട്ടിയിലെ റസ്റ്റോറന്റിൽ കുടുംബവുമായി ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ കാർ സെക്യൂരിറ്റി ജീവനക്കാരൻ തട്ടിയെടുത്തു. പാർക്ക് ചെയ്യാൻ ഏൽപ്പിച്ച വാഹനവുമായാണ് സെക്യൂരിറ്റി ജീവനക്കാരൻ കടന്നുകളഞ്ഞത്. സംഭവത്തിൽ മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് പോലീസിന്റെ പിടിയിലായി.

കോട്ടക്കൽ ചങ്കുവെട്ടിയിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സയീദ് സഫ്‌വാന്റെ കാറാണ് ഇതേ റസ്റ്റോറന്റിൽ സെക്യൂരിറ്റിയായി നിന്ന മുനീബ് തട്ടിയെടുത്തത്. ജ്യേഷ്ഠന്റെ വിവാഹാവശ്യത്തിന് തുണിത്തരങ്ങൾ വാങ്ങിയ ശേഷമാണ് സഫ്‌വാനും കുടുംബവും റെസ്റ്റോറന്റിലെത്തിയത്. കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് കൈമാറി. ഭക്ഷണം കഴിച്ചശേഷം തിരികെയെത്തിയപ്പോഴാണ് കാർ കാണാനില്ലെന്നു മനസ്സിലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാർ സെക്യൂരിറ്റി ജീവനക്കാരൻ കൊണ്ടുപോയതായി മനസ്സിലാക്കി. തുടർന്നു കോട്ടക്കൽ പൊലീസിൽ പരാതി നൽകി.

advertisement

പൊലീസ് വിവരം മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയതിനെത്തുടർന്ന് കോഴിക്കോട് ജില്ലയിലും പൊലീസ് പരിശോധന കർശനമാക്കി. ഇതിനിടെ കാറുമായി കടന്ന് മുനീബ് കോഴിക്കോട്ടേക്കാണ് വന്നത്. അമിതവേഗത്തിൽ വന്ന കാർ ചെമ്മങ്ങാട് എസ് ഐ എ. കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം ശ്രദ്ധിച്ചു. വെട്ടിച്ചു പോയ കാറിനെ പിന്തുടർന്ന പൊലീസ് സംഘം പരപ്പിൽ ജംഗ്‌ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടക്കലിൽ നിന്ന് കാർ ഉടമയും റെസ്റ്റോറന്റ് ഉടമയും സ്റ്റേഷനിലെത്തി. പ്രതിയെ കോട്ടക്കൽ പൊലീസിനു കൈമാറി. ഇയാൾ സമാനമായ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

advertisement

ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു

കോഴിക്കോട്: ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ മലപ്പുറം സ്വദേശിനിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു(32)വാണ് മരിച്ചത്.

Also Read- ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ

താജുദ്ദീന്‍ വാടകക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ഉമ്മുകുല്‍സു എത്തിയത്. രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ ഇവരെ നന്‍മണ്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ(7), ഷഫീൻ ജഹാൻ(2) എന്നിവർ ഉമ്മുകുൽസുവിന്‍റെ മക്കളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories