ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്ലീപ്പര്‍ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഓടുന്ന ട്രെയിനിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്...
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോയ പുഷ്പക് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. സംഭവത്തിൽ മറ്റ് നാലുപേർ കൂടി പിടിയിലാകാനുണ്ട്.
വെള്ളിയാഴ്ച രാത്രി ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ആയുധങ്ങളുമായി ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ കയറിയ എട്ടംഗ സംഘമാണ് അതിക്രമം കാട്ടിയത്. ട്രെയിന്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പട്ടണത്തില്‍ എത്തിയപ്പോഴായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്. യാത്രക്കാരെ കൊള്ളയടിച്ചതിന് പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമി സംഘത്തിനെതിരെ പ്രതികരിച്ച യാത്രക്കാരെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആറു യാത്രക്കാർക്ക് പരിക്കേറ്റു.
കാസറ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍, യാത്രക്കാര്‍ ഉച്ചത്തിൽ ബഹളം വെച്ചു. ഇതോടെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെ പിടികൂടി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടു പേര്‍ കൂടി പിടിയിലായത്. മോഷ്ടിച്ച 34,000 രൂപയുടെ വസ്തുക്കള്‍ പിടിയിലായവരിൽ നിന്ന് കണ്ടെത്തി. നാലു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്.
advertisement
"ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഇരുപത് വയസ്സുണ്ട്, അവരെ ഞങ്ങളുടെ വനിതാ ഓഫീസർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇപ്പോഴും യുവതി ചികിത്സയിൽ തുടരുകയാണ്. ഞങ്ങൾ എല്ലാ തെളിവുകളും ശേഖരിക്കുന്നു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നു. അവരെ കുറിച്ചുള്ള മുൻകാല കേസുകളുടെ വിവരങ്ങളും ഞങ്ങൾ പരിശോധിക്കുകയാണ്. നാലു പേർ കൂടി ഉടൻ പിടിയിലാകും," മുംബൈ ജിആർപി പോലീസ് കമ്മീഷണർ ക്വെയ്സർ ഖാലിദ് ട്വീറ്റ് ചെയ്തു.
advertisement
ഡെപ്യൂട്ടി പോലീസ് കമ്മീഷണറും ക്രൈംബ്രാഞ്ചിന്റെ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. ട്രെയിൻ യാത്രക്കാരിൽ നിന്ന് പ്രതികൾ 96,390 രൂപയുടെ പണവും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നും കൂടുതലും മൊബൈൽ ഫോണുകളാണെന്നും 34,200 രൂപയുടെ സ്വത്ത് വകകൾ പോലീസ് കണ്ടെടുത്തതായും ഖാലിദ് കൂട്ടിച്ചേർത്തു.
കോഴിക്കോട് മാരക മയക്കുമരുന്നുമായി യുവതി പിടിയിലായി
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽവെച്ച് പിടിയിലായി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ്(33) ആണ് അറസ്റ്റിലായത്. ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനും സംഘവുമാണ് അമൃതയെ കസ്റ്റഡിയിലെടുത്തത്.
advertisement
നേരത്തെ എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവതിയെ പിടികൂടിയത്. ഇവരിൽനിന്ന് മാരകമായ പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുന്ന മയക്കുമരുന്ന് ഗോവയിൽ നിന്ന് എത്തിച്ചതാണെന്ന് എക്‌സൈസ് അറിയിച്ചു.
ഗോവയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലും മറ്റും ലഹരി വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ഊർജിതമാക്കുമെന്നും എക്സൈസ് അറിയിച്ചു. റെയ്ഡിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി പ്രവീണ്‍ ഐസക്ക്, വി പി അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്‍, പി സന്തോഷും പങ്കെടുത്തു.
Location :
First Published :
October 09, 2021 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ