വിശ്വാസപ്രകാരം ഈ വർഷത്തെ പൂജവെയ്പ്പും വിദ്യാരംഭവും അസ്തമയ സമയത്ത് അഷ്‌ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്‌പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത്.
സെപ്തംബർ 29: തിങ്കളാഴ്ച്ച പൂജ വെയ്പ്പ്: (വൈകിട്ട് 5.00 മുതൽ)
advertisement
സെപ്തംബർ 30: ചൊവ്വാഴ്ച്ച, ദുർഗാഷ്ടമി
ഒക്ടോബർ 1: ബുധനാഴ്ച്ച മഹാനവമി ആയുധ പൂജ
പൂജയെടുപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച്ച രാവിലെ
വിദ്യാരംഭം
വിജയദശമി ദിവസം വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ മുഹൂർത്തം നോക്കേണ്ടതില്ല എന്നും എങ്കിലും രാവിലെ 9:18 വരെ യാണ് കണക്കാക്കുന്നതെന്നും ജ്യോതിഷ പണ്ഡിതർ അഭിപ്രായപ്പെടുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 26, 2025 5:51 PM IST