വിചാരണ കോടതി ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് പ്രോസിക്യൂട്ടഷൻ ചൂണ്ടിക്കാട്ടി. ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വകുപ്പ് 304 നിലനിൽക്കും എന്ന്
പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകൾ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപകടത്തിന് ശേഷം സർക്കാർ ഡോക്ടർ നിർദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതൽ ഹർജിയിൽ ഐ പി സി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 25, 2022 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു